Follow Me TV

The Unbeatable

ജ്വല്ലറി തട്ടിപ്പു കേസിൽ എം സി കമറുദ്ദീൻ എംഎൽഎക്കെതിരെ വീണ്ടും കേസ്

കാസർകോട് : എം സി കമറുദ്ദീൻ എംഎൽഎക്കെതിരെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ചന്ദേര പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 76  ആയി.നീലേശ്വരം സ്വദേശി സബീനയുടെ പരാതിയിലാണ് പുതിയ കേസ് .നിലവിൽ അന്വേഷിക്കുന്ന പതിമൂന്ന് കേസുകൾക്ക് പുറമേ അമ്പതിലധികം വഞ്ചനകേസുകളുടെ എഫ്ഐആ‌‍ർ ലോക്കൽ പൊലീസ് കൈമാറിയെന്ന് ക്രൈംബ്രാഞ്ച് എസ്പി കെ.കെ.മൊയ്തീൻകുട്ടി പറഞ്ഞു . പൊലീസിന് പുറമെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്ററും കേസ് അന്വേഷിക്കുന്നുണ്ട്.