Follow Me TV

The Unbeatable

അണ്‍ലോക്ക് 5.0; തിയ്യറ്ററുകള്‍ തുറക്കാം,വിദ്യാഭാസ സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കും

കോവിഡ് ലോക്ക്ഡൗണ്‍ അഞ്ചാം ഘട്ടത്തില്‍ ഇളവുകളോട് കൂടി തിയ്യറ്ററുകള്‍ തുറക്കാന്‍ അനുവാദം.ഒക്ടോബര്‍ 15മുതല്‍ 50ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയ്യറ്ററുകള്‍ തുറക്കമെന്നും ഇതിനായി പാലിക്കേണ്ട നടപടി ക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കുമെന്നും അറിയിച്ചു.അടച്ചമുറിയില്‍ 50ശതമാനത്തില്‍ കൂടുതല്‍ ആളുകളെ അനുവദിക്കരുതെന്നും കണ്ടെയ്‌മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സിനിമാശാലകളും പാര്‍ക്കുകളും മാത്രമേ തുറക്കാവുവെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.ഘട്ടം ഘട്ടമായി സ്‌കൂളുകളും കോളേജുകളും തുറക്കാനാണ് തീരുമാനം.സംസ്ഥാനയൂണിവേഴ്‌സിറ്റികള്‍, സര്‍വകലാശാലകള്‍,കോളേജുകള്‍ എന്നിവയുടെ കാര്യത്തില്‍ ലാബ് സൗകര്യം ഒഴികയുള്ള എന്ത് തീരുമാനവും സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തെ അടിസ്ഥാനമാക്കിയാവണം.