Follow Me TV

The Unbeatable

രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഉത്തർപ്രദേശ് പൊലീസ് തടഞ്ഞു;ദില്ലി-യു പി അതിർത്തിയിൽ നാടകീയ രംഗങ്ങൾ…

ഹത്രാസിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഉത്തർപ്രദേശ് പൊലീസ് തടഞ്ഞു. ഇതേ തുടർന്ന് ദില്ലി-യു പി അതിർത്തിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി.രാഹുലിനെയും സഹോദരി പ്രിയങ്കയെയും യു പി പോലീസ് കരുതൽ തടങ്കലിൽ ആക്കി.ഇതോടെ പോലീസിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ ലാത്തിച്ചാർജ് നടന്നു.ആരൊക്കെ തടഞ്ഞാലും പെൺകുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങിപ്പോവില്ലെന്ന നിലപാടിൽ രാഹുൽ ഉറച്ചു നിൽക്കുകയാണ്.ഇതിനിടെ പോലീസ് നടപടികൾക്കിടെ രാഹുൽ ഗാന്ധി നിലത്ത് വീണിരുന്നു,ഇതോടെ പ്രവർത്തകർ കൂടുതൽ പ്രകോപിതരായി.അതേസമയം ഹത്രാസ് പെൺകുട്ടി പീഡിനത്തിനിരയായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.മരണകാരണം കഴുത്തിലേറ്റ മുറിവാണെന്നും ജാതി സംഘർഷം ഉണ്ടാക്കാൻ ചിലർ മനഃപൂർവം ശ്രമിക്കുകയാണെന്നും പോലീസ് പറഞ്ഞു.എന്നാൽ താൻ ഹത്രാസിലേക്ക് ഒറ്റയ്ക്കായാലും പോകുമെന്നും ഒറ്റയ്ക്ക് നടന്നാൽ ഏതുവകുപ്പ് പ്രകാരം കേസ് എടുക്കുമെന്നുമുള്ള നിലപാടിലാണ് രാഹുൽ ഗാന്ധി.