Follow Me TV

The Unbeatable

പേൻ കടിയേറ്റ് 12 കാരി മരിച്ചു; അച്ഛനും അമ്മയും പൊലീസ് പിടിയില്.

പേൻ കടിയേറ്റ് 12 കാരി മരിച്ചതിനെ തുടർന്ന് അച്ഛനും അമ്മയ്ക്കുമെതിരെ പോലീസ് കേസെടുത്തു. മൂന്ന് വർഷത്തേലമായി വൃത്തി ഹീനമായ കിടക്കയിൽ കിടന്നതിനെ തുടർന്ന് പേനുകൾ നിരന്തരം കടിക്കുകയും ഒടുവിൽ ഹൃദായഘാതം വന്നാണ് കുട്ടി മരിച്ചതെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നു.

മരിച്ച കെയ്റ്റ്ലിൻറെ മാതാവ് മേരി കാതറിൻ (37) അച്ഛൻ ജോയി യോസ്വിയാക്ക് (38) വയസ് എന്നിവരെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ സെക്കൻറ് ഗ്രേഡ് കൊലപാതകത്തിനും, ബാലപീഡനത്തിനും കേസ് എടുത്തു.

ദിവസങ്ങളോളം കുട്ടിയെ അച്ഛനും അമ്മയുംകുളിപ്പിക്കാറില്ലെന്നും, തീർത്തും വൃത്തി ഹീനമായ പരിസരത്താണ് കുട്ടിക്ക് കിടക്ക ഒരുക്കാറെന്നും അന്വേഷണ സംഘം കണ്ടെത്തി. നിരവധി ഉരഗങ്ങൾ കുട്ടിക്ക് ഒപ്പം ആ മുറിയിൽ ഉണ്ടായിരുന്നു. ഒപ്പം കിടക്ക നിറയെ പേനും. കൂടുതൽ അന്വേഷണത്തിനായി പൊലീസ് കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.