Follow Me TV

The Unbeatable

ലാവ്‌ലിൻ അടിയന്തര പ്രാധാന്യമുളള കേസെന്ന് സി ബി ഐ ;കേസ് കോടതി പരിഗണിക്കുന്നത് അടുത്ത വ്യാഴാഴ്ച്ച…

ലാവ്‌ലിൻ കേസ് അന്തിമവാദത്തിനായി സുപ്രീംകോടതി അടുത്ത വ്യാഴാഴ്ച പരിഗണിക്കും.അടിയന്തര പ്രാധാന്യമുളള കേസാണ് ലാവ്‌ലിനെന്നും വേഗത്തിൽ പരിഗണിക്കണമെന്നും സി ബി ഐ കോടതിയിൽ ആവശ്യപ്പെട്ടു.തുടർന്നാണ് കേസ് വ്യാഴാഴ്ച പരിഗണിക്കാൻ കോടതി തീരുമാനിച്ചത്.ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.കേരള ഹൈക്കോടതി വിധിക്കെതിരെ സി ബി ഐയും കസ്തൂരിരംഗ അയ്യർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും നൽകിയ ഹർജികളാണ് കോടതി വ്യാഴാഴ്ച പരിഗണിക്കുന്നത്.കേരളം അടുത്ത് തന്നെ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സമയത്ത്തന്നെ എസ് എൻ സി ലാവ്‌ലിൻ കേസ് കോടതിയിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.