Follow Me TV

The Unbeatable

റിയൽമി നാർസോ 20 സീരീസിലെ ഏറ്റവും വിലക്കുറവുള്ള ഫോൺ ഇന്ന് വില്പനയ്ക്ക്

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി ഈ മാസം 21-ന് വില്പനക്കെത്തിച്ച പുത്തൻ നാർസോ 20 ശ്രേണിയിലെ ഏറ്റവും വിലക്കുറവുള്ള മോഡൽ നാർസോ 20A ഇന്ന് ആദ്യമായി വില്പനക്കെത്തും. പ്രീമിയം മോഡൽ ആയ നാർസോ 20 പ്രോയുടെ വില്പന 25-നും മിഡ് റേഞ്ച് മോഡൽ ആയ റിയൽമി നാർസോ 20-യുടെ വില്പന 28-നും ആരംഭിച്ചതിന് പുറകെയാണ് വിലക്കുറവുള്ള മോഡലിൻ്റെയും വിൽപന റിയൽമി ആരംഭിക്കുന്നത്.

ഡ്യുവൽ സിം (നാനോ) ഫോൺ ആയ നാർസോ 20A, ആൻഡ്രോയിഡ് 10 അടിസ്ഥാനമായ റിയൽമി യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് പ്രവർത്തിക്കുന്നത്. ഹാൻഡ്‌സെറ്റിന്റെ 6.5 ഇഞ്ച് എച്ച്ഡി + (720×1,600 പിക്‌സൽ) ഡിസ്‌പ്ലേയ്ക്ക് 20:9 ആണ് ആസ്പെക്ട് റേഷ്യോ. കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പരിരക്ഷണവും സ്മാർട്ട്‌ഫോണിൽ ഉണ്ട്. ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 665 SoC പ്രോസസ്സർ ആണ് നാർസോ 20A-യുടെ കരുത്ത്.