Follow Me TV

The Unbeatable

അയോദ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബാബറി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് ലഖ്‌നൗ കോടതി
വിധി അല്‍പ്പസമയത്തിനകം പ്രഖ്യാപിക്കും. സംഭവുമായി ബന്ധപ്പെട്ട് അയോദ്യയില്‍ നിരോദധനാജ്ഞ പ്രഖ്യാപിച്ചു.മസ്ജിദ് തകര്‍ത്ത കേസും ,ഗുഢാലോജന കേസും ഒന്നിച്ചാണ് പരിഗണിക്കുന്നത്.27 കൊല്ലം പഴക്കമുള്ള ക്രിമിനല്‍ കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേരാണ് പ്രതികള്‍. കേസുമായി ബന്ധപ്പെട്ട് 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചു.2 വര്‍ഷം കൊണ്ടു വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി 2017 ഏപ്രില്‍ 19ന് ഉത്തരവിട്ടിരുന്നു. പിന്നീട് ഈ വര്‍ഷം ഓഗസ്റ്റ് 31 വരെയും തുടര്‍ന്ന് സെപ്റ്റംബര്‍ 30 വരെയും തീയതി നീട്ടിക്കൊടുത്തു.