Follow Me TV

The Unbeatable

ആശങ്കയുടെ കാറും കൊളും ഒഴിഞ്ഞു വിഴിഞ്ഞം തീരത്ത് രണ്ട് ദിവസമായി ലഭിച്ചത് ചാകര

ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം വിഴിഞ്ഞം തീരത്ത് ഉത്സവപ്രതീതി.കഴിഞ്ഞ ദിവസം നെയ്മീനും വേളാപാരയായും ആവോലിയുമാണ് ചാകരയായി തീരമണഞ്ഞെതെങ്കില്‍ ഇന്നലെ ടണ്‍കണക്കിന് കത്തിക്കാരയും ക്ലാത്തിമീനുമാണ് മത്സ്യതൊഴിലാളികളുടെ വല നിറച്ചത്.പട്ടിണിയും പരിവട്ടത്തിലും കഴിഞ്ഞു വന്ന മത്സ്യതൊഴിലാളികള്‍ക്ക് രണ്ടു ദിവസമായി ലക്ഷക്കണക്കിന് രൂപയുടെ മത്സ്യം യഥേഷ്ടം ലഭിച്ചത് വളരെ ആശ്വാസം ആയിരിക്കുകയാണ്.സാധാരണ 500ഉം 600 രൂപകൊടുത്ത് വാങ്ങിയിരുന്ന നെയ്മീനിന്റെ വില കിലോക്ക് 200രൂപയും അതിന് താഴെയും ആയതോടെ മീന്‍ വാങ്ങാനും വലിയ തിരക്ക് അനുഭവപ്പെട്ടു. മീന്‍ വില താഴ്ന്നത് ചെറുകിട കച്ചവടക്കാര്‍ക്കും സന്തോഷം പകര്‍ന്നു. 25 ഓളം വളളക്കാര്‍ക്കാണ് ഇന്നലെ ക്ലാത്തിയും കത്തിക്കാരയും ചാകരയായി ലഭിച്ചത്. ഒരു ടണ്‍ ക്ലാത്തിക്ക് ഒന്നര ലക്ഷം രൂപവരെയായിരുന്നു വില. ലോക്കല്‍ മാര്‍ക്കറ്റില്‍ വലിയ ഡിമാന്റില്ലാത്ത കത്തിക്കാരയ്ക്കും ക്‌ളാത്തിക്കും വിദേശ മാര്‍ക്കറ്റില്‍ ആവശ്യക്കാര്‍ ഏറെയാണ്. അതുകൊണ്ട് തന്നെ ഈ മീനുകള്‍ ലേലത്തിലെടുക്കുന്ന ചെറുകിട കച്ചവടക്കാര്‍ വിദേശ കയറ്റുമതിക്കാര്‍ക്ക് ഇത് കൈമാറുകയാണ് ചെയ്യുന്നത്.