Follow Me TV

The Unbeatable

സെപ്റ്റംബറില്‍ കേരളത്തില്‍ ലഭിച്ചത് അധികമഴ

60.17 സെമീ മഴയാണ് സംസ്ഥാനത്ത്  ഒരു മാസത്തിനിടെ പെയ്തത്
.ജൂണ്‍ ഒന്നിന് തുടങ്ങി സെപ്റ്റംബര്‍ 30ന് അവസാനിക്കുന്ന കാലവര്‍ഷ സീസണിലും കേരളത്തില്‍ കനത്ത മഴ ലഭിച്ചു 222.79 സെമീ. ഈ കാലയളവില്‍ ലഭിക്കേണ്ട ശരാശരി മഴ 204.92 സെമീ ആയിരുന്നു. ഈ വര്‍ഷം 9% അധികമഴ കിട്ടിയെന്നു ചുരുക്കം.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍കോട് ജില്ലയിലാണ്360.56 സെമീ. കുറവ് തിരുവനന്തപുരത്തും. 115.37 സെമീ.തൂടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കേരളത്തില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചത്. വയനാട്, മലപ്പുറം, തൃശൂര്‍, ഇടുക്കി ജില്ലകളൊഴികെ ബാക്കി പത്തിടത്തും ശരാശരിയേക്കാള്‍ അധികം മഴ കിട്ടി.1878 സെപ്റ്റംബറില്‍ ലഭിച്ച 58.61 സെമീ മഴയാണ് മുന്‍ റെക്കോര്‍ഡ്.