Follow Me TV

The Unbeatable

ഇനി അഞ്ച് പേർക്ക് ഒന്നാം സമ്മാനം; അതും ഒരു കോടി രൂപ, ഭാഗ്യമിത്ര വരുന്നു…

ഒരു കോടി രൂപ വീതം അഞ്ച് പേര്‍ക്ക് ഒന്നാം സമ്മാനം നല്‍കുന്ന ഭാഗ്യക്കുറിയുമായി കേരള ലോട്ടറി വകുപ്പ്. ഭാഗ്യമിത്രയെന്ന പേരില്‍ പുറത്തിറങ്ങുന്ന ലോട്ടറി അടുത്ത മാസം വിപണിയിലെത്തും. ഇതിന്റെ സമ്മാനഘടന സംബന്ധിച്ചുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുന്നു.ഞായറാഴ്ചകളിലെ പൗര്‍ണ്ണമി ടിക്കറ്റുകള്‍ റദ്ദാക്കിയിരുന്നു. ഇത് സൃഷ്ടിച്ച് പ്രതിസന്ധി മറികടക്കാനാണ് ഭാഗ്യമിത്ര പുറത്തിറക്കുന്നത്. ഒന്നാം സമ്മാനം ഒന്നിലധികം പേര്‍ക്ക് നല്‍കുന്ന ഏക ടിക്കറ്റാണ് ഭാഗ്യമിത്ര.

100 രൂപയാണ് ടിക്കറ്റിന് വില. വിജ്ഞാപനത്തിന് അച്ചടി ആരംഭിക്കും. ഒക്ടോബര്‍ 10ന് മുന്‍പ് വിപണിയിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്.ഒന്നാം സമ്മാനത്തിന് പുറമേ രണ്ടും മൂന്നും സമ്മാനങ്ങളായി യഥാക്രമം 10 ലക്ഷവും രണ്ട് ലക്ഷവും 5000,2000,1000,500,300 എന്നിങ്ങനെയും ഉള്‍പ്പെടുത്തി ആകെ 24 കോടിയിലധികം രൂപയുടെ സമ്മാനങ്ങള്‍ നല്‍കാനാണ് ഭാഗ്യക്കുറിവകുപ്പ് ആലോചിക്കുന്നത്.
നവംബര്‍ ഒന്നിനാവും ആദ്യ നറുക്കെടുപ്പ്. ഓരോ മാസവും ആദ്യ ഞായറാഴ്ച നറുക്കെടുക്കാനാണ് ആലോചന.