Follow Me TV

The Unbeatable

പെരിയ കേസ് ഡയറി ഹാജരാക്കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് സി ബി ഐ

പെരിയ കേസില്‍ കേസ് ഡയറി ഹാജരാക്കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് ചൂണ്ടിക്കാട്ടി സിബിഐ , ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടിസ് നല്‍കി. സി.ആര്‍.പി.സി 91 പ്രകാരമാണ് ഡിവൈഎസ്പിക്ക് നോട്ടിസ് നല്‍കിയത്.കുടാതെ രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയില്‍ തിങ്കളാഴ്ച്ച അപേക്ഷയും നല്‍കിയിട്ടുണ്ട്.കേസ് രേഖകള്‍ തേടി ഏഴ് തവണ സിബിഐ കത്ത് നല്‍കിയിട്ടും പൊലീസ് അനങ്ങിയില്ല. ഇതോടെയാണ് സിബിഐ നിലപാട് കടുപ്പിടച്ചത്.