Follow Me TV

The Unbeatable

വിജയ് പി നായര്‍ സൈനികരെ
അധിക്ഷേപിച്ചു എന്ന് പരാതി

യൂട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി നായര്‍ യൂട്യൂബ് ചാനലിലൂടെ സൈനികരെ അധിക്ഷേപിച്ചെന്നാണ് പരാതി.സൈനികരുടെ സംഘടനയാണ് ഇയാള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.പട്ടാളക്കാര്‍ സ്ത്രീലമ്പടന്മാരും ബലാല്‍ത്സംഗം നടത്തുന്നവരും ആണെന്ന് വീഡിയോയില്‍ വിജയ് പി നായര്‍ പറയുന്നെന്നാണ് പരാതിയിലുള്ളത്. വിജയ് പി നായര്‍ക്കെതിരെ യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ടുള്ള രണ്ടാമത്തെ പരാതിയാണിത്. അതേസമയം സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോയില്‍ വിജയ് പി നായരെ ലോഡ്ജിലെത്തിച്ച് പൊലീസ് തെളിവെടുത്തു.തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേരള പൊലീസ് ആക്റ്റിലെ വകുപ്പുകള്‍ക്ക് പുറമെ ഐടി ആക്റ്റ് 67, 67എ വകുപ്പുകള്‍ പ്രകാരമാണ് നടപടികള്‍ പുരോഗമിക്കുന്നത്.