Follow Me TV

The Unbeatable

വ്യാജമദ്യം ഉള്ളില്‍ ചെന്ന് 3 പേര്‍ ഗുരുതരാവസ്ഥയില്‍

മൂന്നാര്‍ ചിത്തിരപുരത്ത് വ്യാജമദ്യം കഴിച്ച മൂന്ന് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ റിസോര്‍ട്ടില്‍വച്ച് മദ്യപിച്ച ഹോം സ്‌റ്റേ ഉടമ ,സഹായി ,സുഹൃത്ത് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നാടന്‍ ചരായം തേനില്‍ കലര്‍ത്തിയാണ് കുടിച്ചതെന്നാണ് പ്രഥമിക വിവരം .സംഭവത്തില്‍ ഒരാള്‍ അങ്കമാലിയിലെയും ,രണ്ടു പേര്‍ കോലഞ്ചേരിയിലെയും ആശുപത്രിയിലാണ് .കുടാതെ ഒരാളുടെ കാഴ്ചയ്ക്ക് കുഴപ്പമുണ്ടെന്ന ഭര്യയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.