ലൈഫ് മിഷനുമായി ബദ്ധപ്പെട്ട് സിബിഐ നടത്തിയ ചോദ്യം ചെയ്യലില്‍ സ്വപ്നയ്ക്ക് കൈക്കൂലി നല്‍കിയെന്ന് സമ്മതിച്ച് ലൈഫ് മിഷന് കരാര്‍ കമ്പനിയായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്. സംഭവുമായി ബദ്ധപ്പെട്ട് പണം നല്‍കിയതായി തെളിയിക്കുന്ന സന്തോഷിന്റെ ഡയറി സിബിഐ കസ്റ്റഡിയിലെടുത്തു. ഇന്നലെ സന്തോഷ് ഈപ്പനെയും ഭാര്യയും കമ്പനി ഡയറക്ടറുമായ സീമ സന്തോഷിനെയും സിബിഐ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കോണ്‍സുലേറ്റ് ഭവന നിര്‍മ്മാണ കരാര്‍ നേരിട്ട് കൈമാറിയതാണെന്നും ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്കിയിട്ടില്ലെന്നുമായിരുന്നും, കോണ്‍സുലേറ്റ് ഭവന നിര്‍മ്മാണ കരാര്‍ നേരിട്ട് കൈമാറിയതാണെന്നും ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയിട്ടില്ലെന്നും സന്തോഷ് ഈപ്പന് പറഞ്ഞിരുന്നു.അതോടൊപ്പം പദ്ധതിയുടെ കമ്മീഷന് ആയി കോണ്‍സുലേറ്റിലെ യുഎഇ പൗരന് ബാങ്ക് അക്കൗണ്ട് വഴി 3. 5 കോടി കൈമാറിയെന്നും, കരാര്‍ ലഭിക്കാന്‍ കമ്പനിയുടെ പേര് നിര്‍ദ്ദേശിച്ച വകയില്‍ സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ക്ക് ഒരു കോടി രൂപയും നല്‍കിയെന്നും സന്തോഷ് ഈപ്പന് മൊഴി നല്‍കിയിരുന്നു. നിലവില്‍ ഉദ്യോദസ്ഥര്‍ക്ക് കമ്മീഷന് നല്‍കിയത് കൈക്കൂലിയായി തന്നെ കണക്കാക്കണമെന്നാണ് സിബിഐ നിലപാട്.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്