ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ റിയചക്രബര്‍ത്തി ലഹരിമാഫിയ സംഘത്തിന്റെ പ്രധാനകണ്ണിയാണെന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ബോംബെ ഹൈക്കോടതിയില്‍. ബോളിവുഡിലെ ഉന്നതരെ ലഹരിമാഫിയയുമായി ബന്ധിപ്പിക്കുന്ന പ്രധാനകണ്ണി റിയയാണെന്ന് അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി.റിയയുടെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് എന്‍സിബി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.നടന് സുശാന്ത് സിംഗ് രജ്പുത്ത് ലഹരിമരുന്നുപയോഗിക്കുന്ന വിവരം മറച്ചുവക്കുകയും ഉപയോഗിക്കാന്‍ അനുകൂലസാഹചര്യമൊരുക്കുകയും ചെയ്തതിന് വ്യക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും എന്‍സിബി മേഖല ഡയറക്ടര്‍ സമീര്‍ വാങ്കെഡ സത്യവാങ്മൂലത്തില്‍ പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ തെളിവുകള്‍ എന്‍സിബി ശേഖരിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം പ്രമുഖ നടിമാരായ ദീപികാപദുകോണ്‍,സാറാ അലിഖാന്,ശ്രദ്ധകപൂര്‍,രാകുല്‍പ്രീത് എന്നിവരെ ചോദ്യംചെയ്യുകയും ഫോണ്കണ്ടെടുക്കുകയും ചെയ്തിരുന്നു.ഇവരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാകുമെന്നാണ് അന്വഷണ സംഘത്തിന്റെ വിലയിരുത്തല്‍.റിയക്ക് ജാമ്യം നല്‍കരുതെന്ന് എന്‍സിബി കോടതിയില്‍ വാദിച്ചു.
The Unbeatable
More Stories
ഇന്ന് ശിശുദിനം
അര്‍ണബ് ബിജെപി സ്ഥനാര്‍ത്ഥി ?
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം