Follow Me TV

The Unbeatable

മാവോയിസ്റ്റ് സിപി ജലീല്‍ കൊലപ്പെട്ട സംഭവത്തില്‍ വിശദീകരണം നല്‍കി പൊലീസ്

വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ റിസോര്‍ട്ടില്‍ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് സിപി ജലീല്‍ കൊല്ല്‌പ്പെട്ടത്. ഈ സംഭവത്തിനാണ് പൊലീസ് വിശദീകരണം നല്‍കുന്നത്.ഏറ്റുമുട്ടലിനിടെയാണ് ജലീല്‍ കൊലപ്പെട്ടതെന്നും എന്നാല്‍ ജലീല്‍ വെടിവെച്ചുവെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ കണ്ടെത്തിയത് റിസോര്‍ട്ടില്‍ ഏറ്റുമുട്ടലുണ്ടായെന്നും പൊലീസ് തിരിച്ചു വെടിവച്ചുവെന്നും എന്നുമാണ്.സംഭവദിവസം ആയുധധാരികളായ രണ്ട് മാവോയിസ്റ്റുകള്‍ റിസോര്‍ട്ടില്‍ വന്നിരുന്നു. അവരുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.ജലീലിന് ഒപ്പമുണ്ടായിരുന്നത് മാവോയിസ്റ്റ് ചന്ദ്രുവാണ്. ചന്ദ്രുവാണ് പൊലീസിന് നേരെ വെടിവച്ചത്. തിരിച്ചുള്ള പൊലീസ് ആക്രമണത്തിലാണ് ജലീലിന് വെടിയേറ്റത്. സ്ഥലപരിശോധനയില്‍ ലഭിച്ച തിരകളില്‍ പൊലീസിന്റ തോക്കില്‍ ഉപയോഗിക്കാത്ത വെടിയുണ്ട ലഭിച്ചിട്ടുണ്ട്. ഇത് രക്ഷപ്പെട്ട മാവോയിസ്റ്റ് വെടിവെച്ചപ്പോള്‍ ഉണ്ടായതാണ്. ഇയാളുടെ രക്തസാമ്പിളുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. എകെ 47 തോക്കിന്റെ തിരകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ചന്ദ്രു പൊലീസിന് നേരെ വെടിവച്ചതിന് സാക്ഷികളുണ്ട്. ജലീലിന്റെ തോക്കിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയുള്ള വിവാദങ്ങളില്‍ അടിസ്ഥാനമില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.