ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത്പെണ്ക്കുട്ടി മരിച്ചു.ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.രണ്ടാഴ്ച്ച മുന്നെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ വിദഗ്ധചികിത്സക്കായി ഇന്നലെയാണ് ഡല്‍ഹിയിലേക്ക് മാറ്റിയത്. ഈ മാസം 14ന് ഉത്തര്‍പ്രദേശിലെ ഹത്റാസിലാണ് നാലുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.പെണ്‍കുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു.നട്ടെല്ലിനും കഴുത്തിനുമേറ്റ ഗുരുതരപരിക്കാണ് മരണക്കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ പോലീസ് ഇടപെടാന്‍ വൈകിയെന്ന് കുടുംബക്കാര് ആരോപിച്ചെങ്കിലും പോലീസ് ഇത് നിഷേധിച്ചു.ആദ്യം ഒരാളെ അറസ്റ്റ് ചെയ്തെന്നും അയാളില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റുമൂന്നുപേരെയും അറസ്റ്റ് ചെയ്തെന്നും അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും പോലീസ് പറഞ്ഞു
The Unbeatable
More Stories
ഇന്ന് ശിശുദിനം
അര്‍ണബ് ബിജെപി സ്ഥനാര്‍ത്ഥി ?
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം