Follow Me TV

The Unbeatable

കോവിഡ് വ്യാപനം ശക്തമാകുന്നു ; സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കാനൊരുങ്ങി ഐ.എം.എ

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ .  കോവിഡ് വ്യാപനത്തിന്റെ തോത് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകും.രോഗവ്യാപനത്തെ കുറിച്ചും രോഗത്തിന്റെ  വ്യാപ്തിയെ കുറിച്ചും ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കണമെന്നും ഐ.എം.എ. പറയുന്നു.
വരുംദിവസങ്ങളില്‍  രോഗബാധിതരുടെ എണ്ണം പതിനായിരത്തിനു മുകളില്‍ എത്തുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍.അങ്ങനെ സംഭവിച്ചാല്‍ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് കോവിഡ് നിയന്ത്രണാതീതമായിരിക്കും.
ജനങ്ങളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കാര്യങ്ങള്‍ പരിഗണിച്ച ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമൊണ്് ഐ.എം.എ ആവശ്യപ്പെടുന്നത്.