Follow Me TV

The Unbeatable

ബിജെപി കോണ്‍ഗ്രസ് ഒത്തുകളി, കലാപങ്ങള്‍ നടത്തി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമമെന്ന് കോടിയേരി

സംസ്ഥാനത്തും ദേശീയതലത്തിലും കോണ്‍ഗ്രസും ബിജെപിയും ഒറ്റകെട്ടായി പ്രവര്‍ത്തിക്കുകയാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കേന്ദ്രഗവണ്‍മെന്റിന്റെ ജനവിരുദ്ധനയങ്ങള്‍ ചര്‍ച്ചയാവാന്‍ പാടില്ലെന്ന ബിജെപി നിലപാടിനൊപ്പം കോണ്‍ഗ്രസും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നും സംസ്ഥാനസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.മറ്റു സംസ്ഥാനങ്ങളില്‍ ഇങ്ങനെയാണ് അട്ടിമറിനടക്കുന്നതെന്നും കേരളത്തില്‍ അത് നടക്കില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസുമായി ചേര്‍ന്ന് കേരളത്തില്‍ കുറച്ച് സീറ്റ് പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.തദ്ദേശതെരഞ്ഞെടുപ്പിലും അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് മുന്നണി ജയിക്കും,ഈ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടിനടക്കുന്ന എല്ലാ കുതന്ത്രങ്ങളെയും അതിജീവിക്കാന്‍ ജനങ്ങള്‍ കൂടെ നില്‍ക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.അക്രമങ്ങളിലൂടെയും കലാപങ്ങളിലൂടെയും സര്‍ക്കാരിനെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്.ഇത് ജനങ്ങളെ അണിനിരത്തിതന്നെ നേരിടുമെന്നും സ്വര്‍ണ്ണകള്ളക്കടത്തില്‍ സര്‍ക്കാര്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും കോടിയേരി പറഞ്ഞു.ലൈഫ് മിഷനില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് ഒരാളും കൈക്കൂലി വാങ്ങുകയോ കമ്മീഷന്‍ വാങ്ങുകയോ ചെയ്തിട്ടില്ല.അത്തരം ആക്ഷേപമുയര്‍ന്നത് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടവര്‍ക്കെതിരെയാണ് അവരെ കണ്ടെത്തി അന്വേഷിക്കും.സര്ക്കാരിന് എന്തെങ്കിലും മറച്ചുവക്കാന്‍ ഉണ്ടെങ്കില്‍കേസ് വിജിലന്‍സിന് വിടുമായിരുന്നോ എന്നും കോടിയെരി ചോദിച്ചു.