കൊച്ചി : കന്മദം സിനിമയില്‍ മുത്തശ്ശിയായി അഭിനയിച്ച ശാരദ നായര്‍ അന്തരിച്ചു.തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍വീട്ടില്‍ പത്മനാഭന്‍നായരുടെ ഭാര്യയാണ്.1998 ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത കന്മദം എന്ന ചിത്രത്തില്‍ മഞ്ജുവാര്യരുടെ കഥാപാത്രത്തിന്റെ മുത്തശ്ശിയായി , മോഹന്‍ലാലിനൊപ്പം ആടിയും പാടിയും അഭിനയിച്ച ശാരദനായരുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.1999ല്‍ പുറത്തിറങ്ങിയ ജയറാം ചിത്രം പട്ടാഭിഷേകത്തിലും മുത്തശ്ശിയായി വേഷമിട്ടിരുന്നു.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്