Follow Me TV

The Unbeatable

ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിന് സിബിഐ നോട്ടീസ്

ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിന് സിബിഐ നോട്ടീസ് നല്‍കി.ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് യു.വി ജോസിനെ ചോദ്യം ചെയ്യാന്‍ സിബിഐ തീരുമാനിച്ചിരിക്കുന്നത്.അടുത്തമാസം അഞ്ചിന് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.ഇന്ന് ഉച്ചയോടെയാണ് നോട്ടീസ് നല്‍കിയത്. ലൈഫ്മിഷന്‍ ക്രമക്കേടില്‍ തൃശൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ലീന്‍ഡ് ഡേവിസിനെ സിബിഐ ചോദ്യംചെയ്തിരുന്നു.ലൈഫ്മി്ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ അഴിമതി നടന്നിട്ടുണ്ടെന്നും നാലുകോടി 25 ലക്ഷത്തോളം രൂപ കമ്മീഷന്‍ കൊടുത്തിട്ടുണ്ടെന്നും വിവിധ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.