Follow Me TV

The Unbeatable

അശ്ലീല യൂട്യൂബര്‍ വിജയ് പി നായര്‍ വാജ്യ ഡോക്ടര്‍

യുജിസിയുടെ അംഗീകരം ഇല്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചുള്ള കടലാസ് സര്‍വകലാശാലയില്‍ നിന്നാണ് അശ്ലീല യൂട്യൂബര്‍ വിജയ് പി നായര്‍ഡോക്ട്ടറേറ്റ് എടുത്തിട്ടുള്ളതെന്നും ,ഇദ്ദേഹത്തിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്നും ആരോപണം.കുടാതെ ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റെന്ന പേരുപയോഗിക്കുന്നതിനെരിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിറ്റ് നിയമ നടപ്പടി തുടങ്ങി.റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ റജിസ്‌ട്രേഷനുള്ളവര്‍ക്കു മാത്രമേ ക്ലിനിക്കല്‍ സൈക്കോളിസ്‌റ്റെന്ന പേര് ഉപയോഗിക്കാന്‍ കഴിയു.വിജയ് പി നായര്‍ക്ക് റജിസ്‌ട്രേഷനില്ലെന്നും നിയമ നടപ്പടി ആരംഭിച്ചതായും ക്ലീനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അറിയിച്ചു. എന്നാല്‍ ക്ലിനിക്കല്‍ സൈക്കോലജിയില്‍ പി എച്ച്ഡി ഉണ്ടെന്നും ,ഡോക്ട്ടറാണെന്നുമാണ് ഇയാള്‍ അഭിപ്രായപ്പെടുന്നത്. ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ പിഎച്ച്ഡി സ്വീകരിക്കുന്ന ഫോട്ടോകളും ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.