ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതിക്ഷേധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എം എസ് എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ആശുപത്രിയുടെ സമീപത്ത് വച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ ഉന്തുതള്ളുമുണ്ടായി. തുടര്‍ന്ന് മഞ്ചേരി-മലപ്പുറം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച എംഎസ്എഫ് പ്രവര്‍ത്തകര്‍ റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു.കടുത്ത വേദനയെ തുടര്‍ന്നാണ് ശനിയാഴ്ച പുലര്‍ച്ചെ ഭര്‍ത്താവിനൊപ്പം സഹല മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിയത്. എന്നാല്‍ കൊവിഡ് ആശുപത്രിയായ മഞ്ചേരിയില്‍ ചികിത്സിക്കാനാവില്ലെന്ന നിലപാട് സ്വീകരിച്ച അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് നല്കി. തുടര്‍ചികിത്സയ്ക്ക് വേണ്ടി വിവിധ ആശുപത്രികളെ ദമ്പതികള്‍ സമീപിച്ചെങ്കിലും എല്ലാവരും കയ്യൊഴിഞ്ഞു. ആന്റിജന്‍ പരിശോധന ഫലം ഉണ്ടായിട്ടും ആര്‍ടി പിസിആര്‍ ഫലം വേണമെന്ന് നിര്‍ബന്ധം പിടിച്ചാണ് ചികിത്സ നിഷേധിച്ചത്. 14 മണിക്കൂറിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച യുവതി ഇന്നലെ വൈകുന്നേരത്തോടെയാണ് പ്രസവിച്ചത് . തുടര്‍ന്നാണ് കുട്ടികള്‍ മറണപ്പെട്ടത്. നിലവില്‍ പ്രസവത്തെ തുടര്‍ന്ന് രക്തസ്രാവമുണ്ടായ യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്