Follow Me TV

The Unbeatable

പുഴുവരിച്ച രോഗിക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരത്ത് മെഡിക്കല്‍ കേളേജില്‍ നിന്നാണ് പുഴുവരിച്ച നിലയില്‍ വട്ടൂര്‍ക്കാവ് സ്വദേശിയെ ഡിസ്റ്റാര്‍ജ് ചെയ്തത് . ഇദ്ദേഹത്തിനാണ് സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കുന്നത്.ഒപ്പം വീഴ്ച മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ട്ടര്‍ അന്വേഷിക്കും.വീഴ്ച്ചയിലേറ്റ പരുക്കുകളോടെ വട്ടിയൂര്‍ക്കാവ് സ്വദേശിയെ ഓഗസ്റ്റ് 21 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു .ഈ മാസം 24 ന് പരിശോധിച്ചപ്പോള്‍ കൊവിഡ് നെഗറ്റിവ് ആവുകയും ചെയ്തു. ഇതെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഇദ്ദേഹത്തെ മറ്റാന്‍ വീട്ടുക്കാരെ അധികൃതര്‍ നിര്‍ബദ്ധിക്കുകയും ചെയ്യുകയാണ് ഉണ്ടായത്.