Follow Me TV

The Unbeatable

ബഫര്‍ സോണ്‍ : കരട് വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തുമെന്ന് മന്ത്രി കെ .രാജു

നിലവിലെ ബഫര്‍ സോണ്‍ കരട് വിജ്ഞാപനത്തില്‍ പ്രതിക്ഷേധം ശക്തമായതോടെ വിജ്ഞാപനത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി മന്ത്രി കെ .രാജു.ജനവാസ കേന്ദ്രങ്ങള്‍ കൂടുതലായി ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും.അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആവിശ്യപ്പെട്ടെന്നും വനം മന്ത്രി .റിപ്പോര്‍ട്ട് മുഖ്യമന്ത്രി പരിശോധിച്ച ശേഷം കേന്ദ്രത്തെ അഭിപ്രായം അറിയക്കും.അതേ സമയം മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റും ബഫര്‍ സോണ്‍ നിശ്ചയിക്കുന്ന വിഷയത്തില്‍ വനം വകുപ്പ് പഠനം നടത്തും. കോഴിക്കോട് ജില്ലയില്‍ വിസ്തൃതിയില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് പഠിക്കാന്‍ വനം വകുപ്പിനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു. ഒക്ടോബര്‍ 15നകം വനംവകുപ്പ് പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറും.