Follow Me TV

The Unbeatable

പാലാരിവട്ടം പാലം പൊളിക്കല്‍ ആരംഭിച്ചു

കൊച്ചി : പാലാരിവട്ടം പാലം പാലം പൊളിക്കല്‍ ആരംഭിച്ചു .നിര്‍മ്മാണ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാലം പൊളിച്ചു പണിയാന്‍ തീരുമാനമായത്.വാഹനനഗതാഗതത്തിന് ആദ്യ ദിവസങ്ങളില്‍ നിയന്ത്രണങ്ങളുണ്ടാവില്ല . പാലത്തിന്റെ ടാര്‍ ഇളക്കിനീക്കുന്ന പണികളാണ് ആദ്യം നടക്കുന്നത്. പൊതുഗതാഗതത്തെ തടസപ്പെടുത്താതെ പാലം തൊളിച്ചു നീക്കാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.പാലം പൊളിച്ചുപണിയുന്നതിന് ഡിഎംആര്‍സിക്ക് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. മെട്രോമാന്‍ ഇ.ശ്രീധരനാണ് പാലം പുനര്‍നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കുക. മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള തുകയില്‍ ബാക്കിവന്ന പണത്തില്‍ നിന്നും പാലംപൊളിച്ചുപണി തുടങ്ങുമെന്ന് നേരത്തെ ഇ.ശ്രീധരന്‍ സര്‍ക്കാരിന് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എട്ടു മാസത്തിനുള്ളില്‍ തന്നെ പാലം പണി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഡിഎംആര്‍സി അധികൃതര്‍ .പകലും രാത്രിയുമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം.