Follow Me TV

The Unbeatable

കൊവിഡ് വ്യാപനം : സര്‍വ്വകക്ഷി യോഗം നാളെ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ നാളെ വൈകിട്ട് നാല് മണിക്ക് സര്‍വ്വ കക്ഷിയോഗം വിളിച്ചു. നിലവില്‍ വലിയ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് ഉള്ളതെന്നും ,മരണ നിരക്ക് ഉയര്‍ന്നേക്കാവുന്ന സാഹചര്യമാണ് ഉള്ളതെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഒരാഴ്ചക്കിടെ മാത്രം 6550 പേര്‍ക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍, ജലീല്‍ വിഷയങ്ങളില്‍ കൂടുതല്‍ സമരങ്ങള്‍ നടന്നത് തിരുവനന്തപുരത്തായിരുന്നു.സമരങ്ങളുടെ പേരില്‍ ജനങ്ങള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതും രോഗികളുടെ എണ്ണമുയര്‍ത്താനിടയാക്കിയെന്ന് സിപിഎം ആരോപിച്ചിരുന്നു.അതേസമയം രോഗപ്രതിരോധത്തിന് സര്‍ക്കാര്‍ നടത്തുന്ന എല്ലാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.രോവ്യാപനം അതിരൂക്ഷമായ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം