Follow Me TV

The Unbeatable

തിരുവനന്തപുരത്ത് കൊവിഡ് രോഗിയെ പുഴുവരിച്ചതായി പരാതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോാഗിയെ പുഴുവരിച്ചതായി പരാതി .വീഴ്ച്ചയിലേറ്റ പരുക്കുകളോടെ വട്ടിയൂര്‍ക്കാവ് സ്വദേശിയെ ഓഗസ്റ്റ് 21 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു . സംഭവത്തില്‍ ഇദ്ദേഹത്തിന്റെ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി.ഓഗസ്റ്റ് 21 -ാം തീയിതിയാണ് വട്ടിയൂര്‍ക്കാവ് സ്വദേശിയായ വൃദ്ധനെ വീഴ്ച്ചയിലേറ്റ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ആദ്യം ഓര്‍ത്തോ ഐ സി യു ല്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ,ഐ സി യു വില്‍ ഉണ്ടായ രോഗ വ്യാപനത്തെ തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റി.ശേഷം ഇദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തുകയും, 4-ാം തീയതി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് കൂട്ടുനിന്ന ബദ്ധുക്കളെ ഉള്‍പ്പെടെ അവിടെ നിന്നു മാറ്റുകയും അവര്‍ ക്വറന്റെയിനിലേക്ക് പോവുകയും ചെയ്യുകയും ആയിരുന്നു.വീട്ടുക്കാര്‍ ആശുപത്രിയില്‍ വിളിച്ച് ഇദ്ദേഹത്തിന്റെ വിവരം അന്വേഷിക്കുമ്പോള്‍ യാതെരു കുഴപ്പമില്ല എന്നാണ് മറുപ്പടി ലഭിച്ചിരുന്നത്. ഈ മാസം 24 ന് പരിശോധിച്ചപ്പോള്‍ കൊവിഡ് നെഗറ്റിവ് ആവുകയും ചെയ്തു. ഇതെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഇദ്ദേഹത്തെ മറ്റാന്‍ വീട്ടുക്കാരെ അധികൃതര്‍ നിര്‍ബദ്ധിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. നിലവില്‍ വീട്ടില്‍ കഴിയുന്ന ഉദ്ദേഹത്തിന് അടിയന്തര ചീകിത്സ ആത്യാവിശ്യമാണ്.കഴുത്തിന്റെയും ,തലയുടെയ പുറകിലും,ശരീരത്തിലും മുറിവുകള്‍ ഉണ്ട്് .ഈ കാര്യങ്ങള്‍ എല്ലാം തന്നെ വിശധമാക്കിയാണ് കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.