Follow Me TV

The Unbeatable

തീയില്‍ പുകഞ്ഞ് കാര്‍ഷിക ബില്ല് : ഇന്ത്യാഗേറ്റില്‍ ട്രാക്ടറിനു തീയിട്ട് പ്രതിഷേധം

ന്യൂഡല്‍പി :   കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച കൊണ്ടുവന്ന കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു.പ്രതിഷേധത്തിന്റെ ഭാഗമായി ഒരു സംഘം ആളുകള്‍ ഇന്ത്യാ ഗേറ്റിനു സമീപം ട്രാക്ടറിന് തീയിട്ടു.സംഭവത്തെ തുടര്‍ന്ന് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി  കോണ്‍ഗ്രസ് അനുകൂല മുദ്രാവാക്യം മുഴക്കിയാണ് ഒരു കൂട്ടം ആളുകള്‍ ട്രാക്ടറിന് തീയിട്ടത്.ഇപരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തത്. ഞായറാഴ്ച രാഷ്ട്രപതി ഒപ്പിട്ടതോടെ ബില്‍ നിയമമായി മാറുക
യും ചെയ്തു. ഇതിനെതിരെ ഹരിയാണ, പഞ്ചാബ് എന്നിവിടങ്ങളില്‍  ബന്ദും ധര്‍ണ്ണയുമടക്കം വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്