Follow Me TV

The Unbeatable

അത്യാധുനിക ടോയ്‌ലറ്റ് സംവിധാനമൊരുക്കി നാസ

വാഷിങ്ടണ്‍ ; അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് അയയ്ക്കാനുളള്ള നാസയുടെ അത്യാധുനിക ടോയ്‌ലറ്റ് സംവിധാനത്തിന്റെ പണി അവസാനഘട്ടത്തില്‍.വെര്‍ജിനിയയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ബഹിരാകാശയാത്രികര്‍ക്കായുള്ള വസ്തുക്കളുമായി പോകുന്ന ബഹിരാകാശ വാഹനത്തില്‍ പുതിയ ടോയ്‌ലറ്റ് സംവിധാനവും ബഹിരാകാശത്തെത്തും.
23 മില്യണ്‍ ഡോളറോളം നിര്‍മ്മാണ ചിലവ് വരുന്ന പുതിയ ടോയ്‌ലറ്റ് നിലവിലുപയോഗിക്കുന്ന സംവിധാനത്തേക്കാള്‍ 65 ശതമാനം ചെറുതും 40 ശതമാനം ഭാരക്കുറവുള്ളതുമാണ്.ബഹിരാകാശ യാത്രികരുടെ വിയര്‍പ്പ്,മൂത്രം തുടങ്ങി എല്ലാ പദാര്‍ത്ഥങ്ങളും റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്ന സംവിധാനം ഇതില്‍ ഒരുക്കിയിട്ടുണ്ടെന്ന് നാസയുടെ ബഹിരാകാശ യാത്രിക
ജെസിക്ക മെയര്‍ പറഞ്ഞു