Follow Me TV

The Unbeatable

രാജ്യത്ത് ആദ്യമായി പുകയിലയുടെ ചില്ലറ വില്‍പ്പന നിരോധിച്ചൊരു സംസ്ഥാനം.

സിഗരറ്റ്, ബീഡി തുടങ്ങിയ പുകയില ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പന നിരോധിച്ച് മഹാരാഷ്ട്ര.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇവയുടെ ചില്ലറ വില്‍പന നിരോധിക്കുന്നത്. വില്‍പന നിരോധിച്ച് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. പേക്കറ്റിലല്ലാതെ ചില്ലറ വില്‍പന നടത്തുമ്പോള്‍ ഇവയുടെ ദൂഷ്യഫലങ്ങള്‍
അറിയിക്കുന്നതിനുള്ള ബോധവത്കരണ പരസ്യം ഉപയോഗിക്കുന്നയാള്‍ക്ക് ലഭ്യമാകില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിരോധനം.സര്‍ക്കാര്‍ തീരുമാനം യുവാക്കളില്‍ പുകവലി ശീലം കുറക്കാന്‍ കാരണമാകുമെന്ന് അര്‍ബുദ
വിദഗ്ധന്‍ ഡോ. പങ്കജ് ചതുര്‍വേദി പറഞ്ഞു.