Follow Me TV

The Unbeatable

പെരിയാറില്‍ മുങ്ങി മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച യുവാവ് പിടിയില്‍

കൊച്ചിയില്‍ കടബാധ്യത മൂലം മരിച്ചെന്ന് വരുത്തിതീര്‍ത്ത് നാട്ടില്‍ നിന്ന് മുങ്ങിയ ആലുവ മുപ്പത്തടം സ്വദേശി സുധീറാണ് പിടിയിലായത്. കോട്ടയത്ത് നിന്ന് ഇയാളെ പോലീസ് പിടിക്കൂടുന്നത്. മൂന്ന് ദിവസം മുമ്പ് പെരിയാറിന്റെ കരയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച ശേഷം , പെരിയാറില്‍ മുങ്ങിമരിച്ചെന്ന് ഇയാള്‍ നാട്ടുക്കാരെ തെറ്റിധരിപ്പിച്ച് കോട്ടയത്തെക്ക് കടക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. എട്ട് ലക്ഷം രൂപയുടെ കടബാധ്യതയുള്ളതിനാല്‍ ആണ് താന്‍ ഇത്തരത്തിലേരു പ്രവര്‍ത്തി ചെയ്തതെന്ന് സൂധീര്‍ പൊലീസിനോട് പറഞ്ഞു.