ഭാഗ്യലക്ഷ്മിക്ക് പുന്തുണയുമായി ഫെഫ്ക
ഭാഗ്യലക്ഷ്മിക്ക് പുന്തുണയുമായി ഫെഫ്ക.നിഷ്ക്രിയമായ നിയമവ്യവസ്ഥയുടെ കരണത്തേറ്റ അടിയാണ് സംഭവമെന്നും ,ഭാഗ്യലക്ഷ്മിക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധമെന്നും ഫെഫ്ക.സ്ത്രീകള്‍ക്കെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായ യൂട്യൂബ് വിഡിയോകള്‍ പോസ്റ്റ് ചെയ്തയാളെ കൈകാര്യം ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.സ്ത്രീകളെ അപമാനിച്ച് അശ്ലീലപരാമര്‍ശം നടത്തിയ വിജയ് പി നായര്‍ക്ക് നേരെ ഇന്നലെ ഭാഗ്യലക്ഷ്മിയും ദിയ സനയും കരിഓയില്‍ പ്രയോഗം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് നായര്‍ താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തി ഭാഗ്യലക്ഷ്മിയും ദിയ സനയും കരിഓയില്‍ പ്രയോഗം നടത്തിയത്.സ്ത്രീകളെ അപമാനിച്ചെന്ന പരാതിയില്‍ വിജയ് നായര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്