Follow Me TV

The Unbeatable

യൂട്യൂബറെ മര്‍ദ്ദിച്ച സംഭവം : ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

സ്ത്രീകള്‍ക്കെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായ യൂട്യൂബ് വിഡിയോകള്‍ പോസ്റ്റ് ചെയ്തയാളെ കൈകാര്യം ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ  പോലീസ് കേസെടുത്തു.വീട് കയറി അക്രമിച്ച് മൊബൈല്‍, ലാപ്ടോപ്പ് എന്നിവ അപഹരിച്ചെന്ന വിജയ് പി നായരുടെ പരാതിയിലാണ് കേസെടുത്തത്. ദേഹോദ്രപമേല്‍പ്പിക്കല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകളും ഭാഗ്യലക്ഷ്മിക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പേരാണ് പ്രതികള്‍.സ്ത്രീകളെ അപമാനിച്ച് അശ്ലീലപരാമര്‍ശം നടത്തിയ വിജയ് പി നായര്‍ക്ക് നേരെ ഇന്നലെ ഭാഗ്യലക്ഷ്മിയും ദിയ സനയും കരിഓയില്‍ പ്രയോഗം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് നായര്‍ താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തി ഭാഗ്യലക്ഷ്മിയും ദിയ സനയും കരിഓയില്‍ പ്രയോഗം നടത്തിയത്.സ്ത്രീകളെ അപമാനിച്ചെന്ന പരാതിയില്‍ വിജയ് നായര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.ഡോ. വിജയ് പി.നായര്‍ എന്ന പേരിലാണ് ഇയാള്‍ യൂട്യൂബ് ചാനല്‍ നടത്തുന്നത്.സൈക്കോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്ന് അവകാശപ്പെടുന്നു.

❤️❤️Dubbing artist.. Bhagyalakshmi hats off to you❤️❤️❤️.against Dr Vijay P Nair .Clinical Psychologist ചെയ്തിട്ടുണ്ട്…തികച്ചും ജനാധിപത്യ മര്യാദകൾ പാലിച്ചു കൊണ്ടുള്ള പ്രതിഷേധം .. സ്ത്രീത്വത്തെ അപമാനിച്ചു .. സ്ത്രീകൾ ഇങ്ങനെ തന്നെ പ്രതികരിക്കണം ഇങ്ങനെ പ്രതികരിക്കാത്ത സ്ത്രീകൾ കൾ ഇത് കണ്ടു പഠിക്കണം ഓണം ഈ നാട്ടിലെ ഓരോ സ്ത്രീകൾ ആണിനോട് എങ്ങനെ പ്രതികരിച്ചാൽ രാത്രി ഭയമില്ലാതെ അവർക്ക് ഇറങ്ങി നടക്കാൻ സാധിക്കും…

Posted by Prajit Prasanna Kumar on Saturday, 26 September 2020