Follow Me TV

The Unbeatable

കോണ്‍ഗ്രസ് എംപി ബെന്നി ബെഹ്നാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജി വച്ചു

കോണ്‍ഗ്രസ് എംപി ബെന്നി ബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു. കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറിയെന്ന് ബെന്നി ബെഹനാന്‍ തന്നെയാണ് അറിയിച്ചത്. കേന്ദ്ര നേതൃത്വത്തെ തീരുമാനം അറിയിച്ചു.രാജി തീരുമാനം സ്വയം എടുത്തതാണ്. ഒരു പക്കേജിന്റെ അടിസ്ഥാനത്തിലാണ് കണ്‍വീനറായതെന്നും എന്നാല്‍ കണ്‍വീനര്‍ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദം വേദനിപ്പിച്ചുവെന്നും ബെന്നി ബഹന്നാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുമായി ഭിന്നതയുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്നും ബെന്നി ബഹന്നാന്‍ കൂട്ടിച്ചേര്‍ത്തു.നേരത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ കണ്‍വീനര്‍ സ്ഥാനമൊഴിയാനുള്ള നിര്‍ദ്ദേശം എ ഗ്രൂപ്പിനുള്ളില്‍ നിന്ന് ഉമ്മന്‍ ചാണ്ടി തന്നെ മുന്നോട്ട് വെച്ചിരുന്നു. എംപിയായി തിരക്കുകളിലേക്ക് ബെന്നി  ബെഹനാന്‍ പോകുമ്പോള്‍ പകരം മറ്റൊരാള്‍ യുഡിഎഫ് കണ്‍വീനറായി വരണമെന്നായിരുന്നു പാര്‍ട്ടിക്കകത്തു നിന്നുള്ള തീരുമാനം. എ ഗ്രൂപ്പിലെ തന്നെ എം എം ഹസനെ കണ്‍വീനറാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ ബെന്നി ബെഹനാന്‍  തയ്യാറായിരുന്നില്ല. തുടര്‍ന്ന് തീരുമാനം നീണ്ടു പോയി. ഉമ്മന്‍ചാണ്ടിയുടെ  തീരുമാനത്തില്‍ അസ്വസ്ഥനായ ബെന്നി രമേശ് ചെന്നിത്തലയോട് കൂടുതല്‍ അടുത്തു. ഇതിനിടെ  ബെന്നിയും ഉമ്മന്‍ചാണ്ടിയും അഭിപ്രായവ്യത്യാസമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് രാജി പ്രഖ്യാപനം.2 mins