Follow Me TV

The Unbeatable

ഷാര്‍ലി ഹെബ്ദോ മാസികയുടെ പഴയ ഓഫീസിന് സമീപം ആക്രമണം : 4 പേര്‍ക്ക് പരിക്ക്

പാരീസില്‍ ഷാര്‍ലി ഹെബ്ദോ മാസികയുടെ പഴയ ഓഫീസിന് സമീപം ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക് . അക്രമത്തിന് ഇരയായ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ഫ്രഞ്ച് പ്രധാന മന്ത്രി ജീന്‍ കാസ്റ്റെക്‌സ് പറഞ്ഞു. മൂര്‍ച്ചയെറിയ കത്തി ഉപയോഗിച്ചാണ് അക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അക്രമികളില്‍ ഒരാളെ പിടിക്കൂടി എന്നും ,ബാക്കി ഉള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും പോലീസ് .ആക്രമണത്തിന് പിന്നിലുള്ള കാരണം എന്തെന്ന് വ്യക്തമല്ല. ആക്രമണത്തിന് ചാര്‍ലി ഹെബ്‌ഡോയുമായി എന്തെങ്കിലും ബന്ധം ഉണ്ടോയെന്നതും അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറയുന്നു. 2015ല്‍ കാര്‍ട്ടൂണ്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വാരികയുടെ പാരിസിലെ ഓഫീസില്‍ ആക്രമണം ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ ഓഫീസ് കെട്ടിടം മാറ്റിയിരുന്നു. അന്നത്തെ ആക്രമത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. ഫ്രാന്‍സിലെ പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട വിചാരണ നടന്ന് കൊണ്ടിരിക്കെയാണ് വെള്ളിയാഴ്ചത്തെ ആക്രമണം. പാരീസിലെ മാഗസീനിന്റെ ഓഫീസില്‍ ആയുധധാരികളായ സെയ്ദ്, ഷെരീഫ് എന്നിവരാണ് ആക്രമണം നടത്തിയത്. ഭീകരാക്രമണം നടത്തിയവര്‍ കൊല്ലപ്പെട്ടെങ്കിലും അക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന 14 പേരുടെ വിചാരണയാണ് നടന്ന് കൊണ്ടിരിക്കുന്നത്.