ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ഗണ്‍മാനെ നല്കാന് കോഴിക്കോട് കമ്മീഷണര്‍ക്ക് ഇന്റലിജെന്‍സ് എ ഡി ജി പി നിര്‍ദ്ദേശം നല്കി. നിലവിലെ സാഹചര്യത്തില്‍ എക്സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്നും ഉത്തരവില്‍ പറയുന്നു.നിര്‍ദ്ദേശം സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ .എന്നാല്‍ തനിക്ക് കേരള പോലീസിന്റെ സുരക്ഷ വേണ്ടെന്നും ,കേരള പോലീസിന്റെ സുരക്ഷയില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രസര്‍ക്കാര്‍ നല്കിയ സുരക്ഷപോലും വേണ്ടെന്നു വച്ചതാണെന്നും ,ആകെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയതല്ലാതെ മറ്റു പ്രശ്നങ്ങളില്ലെന്നും കെ സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
The Unbeatable
More Stories
News Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍