Follow Me TV

The Unbeatable

എസ് പി ബിക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ച് അരാധകര്‍ : സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക്

അന്തരിച്ച് പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രമണ്യത്തിന്റെ സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് റെഡ്ഹില്‍സിലുള്ള ഫാംഹൗസില്‍ നടക്കും .പൂര്‍ണ്ണമായും ഔദ്ദ്യോഗിക ബഹുമതികളോടെയാവും സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക.ഭൗതിക ശരീരം കാണാന്‍ വന്‍ തിരക്ക് ഉണ്ടായതിനെ തുടര്‍ന്ന് ചെനൈ നുങ്കംപാക്കത്തെ വീട്ടിലെ പൊതു ദര്‍ശനം പാതി വഴിയില്‍ ഉപേക്ഷിച്ച് ഭൗതിക ശരീരം റെഡ് ഹില്‍സിലെ ഫാം ഹൗസിലേക്ക് മാറ്റി.സംസ്‌കാര ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ഉണ്ടാവുകയുള്ളു. എസ്.പി.ബിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെ പൊതുരംഗത്തും സിനിമാവേദിയിലുമായി അനേകം പേരാണ് അനുശോചനം രേഖപ്പെടുത്തിയത്. 16 ഭാഷകളിലായി നാല്‍പതിനായിരത്തിലേറെ അനശ്വരഗാനങ്ങള്‍ നല്‍കിയ വിഖ്യാത ഗായകനായിരുന്നു അദ്ദേഹം.തമിഴ്, മലയാളം, തെലുങ്ക്, കന്നടി, ഹിന്ദി അടക്കം പതിനാറ് ഇന്ത്യന്‍ ഭാഷകളിലായി നാല്‍പതിനായിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട് എസ്.പി.ബി.