പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ നിര്‍ണായക നീക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും . ഒപ്പം സ്വത്തുകള്‍ വിറ്റ് നിക്ഷേപകരുടെ പണം തിരികെ നല്‍കാനും സര്‍ക്കാര്‍ നീക്കമാരംഭിച്ചു.
സാമ്പത്തികതട്ടിപ്പുകള്‍ തടയാനായി കൊണ്ടു വന്ന കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. ഇതുമായി ബദ്ധപ്പെട്ട് കേന്ദ്ര നിയമമനുസരിച്ച് ആഭ്യന്തര വകുപ്പ് സെക്രട്ടറി ഉത്തരവിരക്കി.അഭ്യന്തര സെക്രട്ടറിയായ സജ്ഞയ് എം കൗളിനെ ഇതിനുള്ള അതോറിറ്റിയായി സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. പ്രതികളുടേയും ഇവരുടെ ബിനാമികളുടേയും മുഴുവന്‍ ആസ്തികളും കണ്ടെത്തുക എന്നതാണ് അതോറിറ്റിയുടെ ആദ്യനടപടി. അടുത്ത ഘട്ടത്തില്‍ മുഴുവന്‍ സ്വത്തുകളും സര്‍ക്കാര്‍ കണ്ടുകെട്ടും. തുടര്‍ന്ന് സ്വത്തുവകകള്‍ ലേലം ചെയ്തോ വില്പന നടത്തിയോ പണം കണ്ടെത്തുകയും അതു നിക്ഷേപകര്‍ക്ക് നല്‍കുകയും ചെയ്യും.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്