Follow Me TV

The Unbeatable

ഇന്ത്യന്‍ സംഗീതലോകത്തിന്റെ ‘മലര്‍മണം’ മായുമ്പോള്‍… ……..

ഇന്ത്യന്‍ സംഗീതലോകത്തിന് പാട്ടിന്റെ പാല്‍നിലാവ് പൊഴിയിച്ച എസ്.പി ബാലസുബ്രമണ്യത്തിന്റെ സംഗീതയാത്ര ആറ് പതിറ്റാണ്ടിനൊടുവില്‍ അവസാനിക്കുന്നു.ഒരുപാട് പാട്ടുകള്‍ മലയാളത്തില്‍ ആലപിക്കാനായില്ലെങ്കിലും മലയാളി മനസുകളെ കീഴടക്കിയ ഒരുപിടി നല്ല പാട്ടുകള്‍ എസ്.പി.ബിയുടെ പാട്ടു പുസ്തകത്തിലുണ്ട്.പിന്നണിഗാനരംഗത്ത് മാത്രമല്ല അഭിനയം,സംഗീതസംവിധാനം, ഡബ്ബിംഗ്, സിനിമ നിര്‍മ്മാണം തുടങ്ങിയ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണദ്ദേഹം.
1946 ല്‍ സംബമൂര്‍ത്തിയുടേയും ശകുന്തളാമ്മയുടേയും മകനായി നെല്ലൂരില്‍ ജനിച്ചു.1960കളില്‍ സംഗീതലോകത്തിലേക്ക് കടന്നു വന്ന അദ്ദേഹം പതിനാറ്  ഇന്ത്യന്‍ ഭാഷകളിലായി 40000നു മുകളില്‍ പാട്ടുകള്‍ പാടിയിട്ടുണ്ട്.ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയെന്നുള്ള ഗിന്നസ് റെക്കോര്‍ഡും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. കന്നട, തെലുഗു,തമിഴ്,ഹിന്ദി ഭാഷകളില്‍ ഇദ്ദേഹം പാടിയപാട്ടുകള്‍ക്കായി ആറ് നാഷണല്‍ അവാര്‍ഡുകളും തെലുഗു സിനിമയിലെ സംഭാവനകള്‍ക്കായി 25 തവണ ആന്ധ്രാപ്രദേശിലെ സംസ്ഥാന നന്തി അവാര്‍ഡും, തമിഴ്നാട്-കര്‍ണ്ണാടക സംസ്ഥാന അവാര്‍ഡുകള്‍ക്കും ഇദ്ദേഹം അര്‍ഹനായി.
ഇതിനു പുറമെ നിരവധി സൗത്തിന്ത്യന്‍-ബോളിവുഡ് ഫിലിം ഫെയര്‍ അവാര്‍ഡുകളും ഇദ്ദേഹത്തിനു ലഭിച്ചു.ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനകയ്ക്ക് 2012ല്‍ എന്‍ടിആര്‍ നാഷണല്‍ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.2001ല്‍ പത്മശ്രീയും 2011ല്‍ പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.സിനിമലോകത്തിനകത്തും പുറത്തും ഒട്ടനവധി സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്ന എസ്പിബിയും അദ്ദേഹത്തിന്റെ പാട്ടുകളും എന്നും ജനമനസുകളില്‍ ജീവിക്കും.