Follow Me TV

The Unbeatable

പ്രിയ എസ് പി ബിക്ക് വിട ….

പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്‌മണ്യം അന്തരിച്ചു.   ചെന്നൈയിലെ എംജിഎം ഹെല്‍ത്‌കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എസ്പിബി.  കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെയധികം വഷളായതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇ.സി.എം.ഒ ജീവന്‍രക്ഷാ യന്ത്രത്തെ ആശ്രയിച്ചായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.  കഴിഞ്ഞമാസം അഞ്ചിനായിരുന്നു എസ്പിബിയെ കൊവിഡ് ബാധിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. ദിവസങ്ങള്‍ക്കുശേഷം എസ്പിബിയുടെ മകന്‍ എസ്പി ചരണ്‍ പിതാവിന് രോഗം ഭേദമായി വരുന്നതായി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.  അതിനു ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. സാവിത്രിയാണ് എസ്.പി.ബി.യുടെ ഭാര്യ. ഗായകനായ് എസ്.പി.ബി. ചരണ്‍, പല്ലവി എന്നിരാണ് മക്കള്‍.  ഗായകന്‍ എന്നതിനു പുറമെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും കഴിവു തെളിയിച്ച കലാകാരനായിരുന്നു എസ്പിബി.  കെ. ബാലചന്ദറിന്റെ മന്മഥ ലീല എന്ന ചിത്രത്തിലൂടെ അബദ്ധവശാല്‍ ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിത്തീര്‍ന്ന ബാലസുബ്രഹ്‌മണ്യം ഈ ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റത്തില്‍ കമല്‍ ഹാസന് ശബ്ദം നല്‍കി. കമല്‍ ഹാസന്‍, രജനീകാന്ത്, വിഷ്ണുവര്‍ദ്ധന്‍, സല്‍മാന്‍ ഖാന്‍, കെ. ഭാഗ്യരാജ്, മോഹന്‍, അനില്‍ കപൂര്‍, ഗിരീഷ് കര്‍ണാട്, ജെമിനി ഗണേശന്‍, അര്‍ജുന്‍ സര്‍ജ, നാഗേഷ്, കാര്‍ത്തിക്, രഘുവരന്‍ എന്നിങ്ങനെ വിവിധ കലാകാരന്മാര്‍ക്ക് വേണ്ടി വിവിധ ഭാഷകളില്‍ അദ്ദേഹം ശബ്ദം നല്‍കിയിട്ടുണ്ട്. തമിഴ് ചിത്രങ്ങളുടെ തെലുങ്ക് ഡബ്ബ് പതിപ്പുകളില്‍ കമല്‍ ഹാസന്റെ സ്ഥിരം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ദശാവതാരം എന്ന ചിത്രത്തിറെ തെലുങ്ക് പതിപ്പിനായി, കമല്‍ ഹാസന്‍ അവതരിപ്പിച്ച പത്ത് കഥാപാത്രങ്ങളില്‍ ഒരു സ്ത്രീ കഥാപാത്രമടക്കം ഏഴ് കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ശബ്ദം നല്‍കി. അണ്ണാമയ്യ, ശ്രീ സായ് മഹിമ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പുരുഷ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള നന്തി അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു.  2012 ല്‍ ശ്രീരാമ രാജ്യം എന്ന സിനിമയുടെ തമിഴ് പതിപ്പിനായി നന്ദമുരി ബാലകൃഷ്ണയ്ക്കുവേണ്ട് ഡബ്ബ് ചെയ്തു. ബെന്‍ കിംഗ്സ്ലിയുടെ ഗാന്ധി സിനിമയുടെ തെലുങ്ക് പതിപ്പിന് ശബ്ദം നല്‍കിയതും ബാലസുബ്രഹ്‌മണ്യം ആയിരുന്നു.  1960കളില്‍ സംഗീതലോകത്തിലേക്ക് കടന്നു വന്ന അദ്ദേഹം പതിനാറ്  ഇന്ത്യന്‍ ഭാഷകളിലായി 40000നു മുകളില്‍ പാട്ടുകള്‍ പാടിയിട്ടുണ്ട്.ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയെന്നുള്ള ഗിന്നസ് റെക്കോര്‍ഡും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. കന്നട, തെലുഗു,തമിഴ്,ഹിന്ദി ഭാഷകളില്‍ ഇദ്ദേഹം പാടിയപാട്ടുകള്‍ക്കായി ആറ് നാഷണല്‍ അവാര്‍ഡുകളും തെലുഗു സിനിമയിലെ സംഭാവനകള്‍ക്കായി 25 തവണ ആന്ധ്രാപ്രദേശിലെ സംസ്ഥാന നന്തി അവാര്‍ഡും, തമിഴ്നാട്-കര്‍ണ്ണാടക സംസ്ഥാന അവാര്‍ഡുകള്‍ക്കും ഇദ്ദേഹം അര്‍ഹനായി.
ഇതിനു പുറമെ നിരവധി സൗത്തിന്ത്യന്‍-ബോളിവുഡ് ഫിലിം ഫെയര്‍ അവാര്‍ഡുകളും ഇദ്ദേഹത്തിനു ലഭിച്ചു.  ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനകയ്ക്ക് 2012ല്‍ എന്‍ടിആര്‍ നാഷണല്‍ അവാര്‍ഡും ലഭിച്ചു.