Follow Me TV

The Unbeatable

മലയാളത്തിലെ എസ് പി ബി സാനിധ്യം

ഇന്ത്യന് ചലചിത്ര രംഗത്ത് മാറ്റിനിര്ത്തപ്പെടാന് കഴിയാത്ത വ്യക്തിത്വത്തിന് ഉടമയാണ്
എസ് .പി ബാലസുബ്രഹ്മണ്യം. എസ് പി ബി എന്നും അറിയപ്പെടുന്ന ഇദ്ദേഹം ഗായകനും, നടനും , സംഗീതസംവിധായകനും ,നിര്മ്മാതാവുമാണ്. ശാസ്ത്രീയ സംഗീതത്തിന്റെ കൊടുമുടിയിലും ലളിത സംഗീതത്തിന്റെ താഴ്വരയിലും ഒരേസമയം എത്തി ചേരുന്ന അനായസ ഗായകന് എന്നു തന്നെ ഇദ്ദേഹത്തെ വിശേഷിപ്പിക്കേണ്ടി വരും എന്നതില് സംശയമില്ല.എവിടെയാണെങ്കിലും സംഗീതത്തില് തന്നെയാണ് എസ് പി ബി യുടെ ജീവിതം .അതിനാല് തന്നെ സംഗീതത്തെ തന്റെ ജീവവായുവായി കൊണ്ടു നടക്കുന്ന വ്യക്തി എന്നും വിശേഷിപ്പിക്കാം . മലയാള ഭാഷയിലും അദ്ദേഹം ഒരുപിടി നല്ല ഗാനങ്ങള് നമ്മുക്ക് സമ്മാനിച്ചു എന്നത് അഭിമാനകരമായ ഒന്നാണ്.

അവയില് ചിലത്.

$ എസ്് പി ബി യും , മലയാളത്തിന്റെ വാനംമ്പാടി എന്നു വിശേഷിപ്പിക്കുന്ന് കെ എസ് ചിത്രയും ചേര്ന്ന് ആലപിച്ച ഏക്കാലത്തെയും നിത്യഹരിത ഗാനങ്ങളലേന്നാണ് അനശ്വരം എന്ന സിനിമയിലെ തരാപധം ചേതോഹരം എന്ന് തുടങ്ങുന്ന ഗാനം.

$ എസി പി ബി എന്ന വ്യക്തിയുടെ ശബ്ദ മാധുര്യം മലയാളികള്ക്കു മുന്നില് തെളിവാക്കി നല്കിയ ഗാനമാണ് ബട്ടർഫ്‌ളൈസ് എന്ന സിനിമയില് അദ്ദേഹം ആലപിച്ച പാല്നിലാവിലെ പവനിതള്പൂക്കളെ എന്ന് തുടങ്ങുന്ന ഗാനം

$1990ല് ഇളയരാജ സംഗീതം നല്കിയ ചിതമാണ് ഗീതാഞ്ചലി . കെ എസ് ചിത്രയും ,എസ് പി ബി യും ചേര്ന്നാലപിച്ച ഇതിലെ ഓ പ്രിയേ പ്രിയേ എന്നു തുടങ്ങുന്ന ഈ ഗാനം അധിവേഗം തന്നെ ജനശ്രേദ്ധ ആകര്ശിച്ചിരുന്നു .ഇന്നും ഈ ഗാനത്തിന് ആരാധകര് ഏറെയാണ്

്$ പഴയക്കാല ചിത്രങ്ങളിലോന്നായ മുന്നേറ്റത്തിലെ ഒരു മനോഹര ഗാനമാണ് ചിരികൊണ്ടു പോതിയും മൗന ദുഖങ്ങള് .എസ് പി ബിയുടെ ഈ ഗാനവും പ്രക്ഷകര് ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഒരോ ഗാനങ്ങളിലും തന്റെതായ ശബ്ദമികവ് പുലര്ത്തിയ പാട്ടുക്കാരന് .ഇദ്ദേഹത്തെ പോലെ മറ്റൊരു പാട്ടുക്കാരനും നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ടാവില്ല.
ശാസ്ത്രീയവും തനി നാടനും ഒരേമട്ടില് വഴങ്ങുന്ന ശബ്ദം, കൊഞ്ചിയും കരഞ്ഞും ഇഴഞ്ഞും കുതിച്ചും…. അങ്ങനെ ഇന്ത്യന് സിനിമാ സംഗീതത്തിലെ എന്തിനും പോന്നവനാകുന്നു ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന പ്രിയപ്പെട്ട എസ്പിബി.ഒരുപക്ഷേ എസ്.പി.വെങ്കിടേഷ് യുഗത്തിന് ശേഷം, മലയാളി ഇത്രമേല് സ്നേഹിച്ച മറ്റൊരു മറുനാടന് സംഗീതസംവിധായകനില്ല. ജീവന്റെസിരകളിലെമ്പാടും ഈണങ്ങളെ മാത്രം സ്വപ്നം കാണുന്ന വ്യക്തി .രണ്ട് പതിറ്റാണ്ടിനിപ്പുറം തമിഴനേക്കാള് മലയാളിക്ക് പ്രിയപ്പെട്ടവന്. കാല്നൂറ്റാണ്ടിനിപ്പുറം മലയാളസിനിമാസംഗീതത്തില് പതിഞ്ഞ ഏറ്റവും പ്രണയാതുരമായ എസ് പി ബി…….