Follow Me TV

The Unbeatable

ലൈഫ് മിഷനില്‍ നേരറിയാന്‍ സി.ബി.ഐ

ലൈഫ് മിഷന്‍ ക്രമക്കേടില്‍ സി ബി ഐ കേസെടുത്തു. ലൈഫ്മിഷനില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപ്പടിക്ക് പിന്നാലെയാണ് സി ബി ഐ കേസെടുത്തത്. ഇതുസംബദ്ധിച്ച് കൊച്ചി പ്രത്യേക കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി .എഫ് സി ആര്‍ ഐ പ്രകാരമാണ് കേസ് .നിലവില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. വിദേശ സഹായം സ്വീകരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പാലിച്ചോയെന്ന കാര്യവും കേസിലെ അഴിമതിയും സി ബ് ഐ അന്വേഷിക്കും. അതേസമയം ലൈഫ് മിഷനില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് നാടകമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.അതിനാല്‍ തന്നെ സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍ യു.ഡി.എഫും, ബിജെപിയും ഉറച്ചുനിന്നിരുന്നു.