Follow Me TV

The Unbeatable

പ്രതിപക്ഷത്തിന്റേത് മാനുഷികധര്‍മത്തിന് നിരക്കാത്ത പ്രവര്‍ത്തി: ആരോഗ്യമന്ത്രി

മാഹാമാരിയെ ചെറുത്ത് ജനങ്ങളെ രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പാഴാക്കുന്നതിനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രതിപക്ഷം സമരങ്ങളെ തുടര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു എന്നും ആരോഗ്യമന്ത്രി. കെഎസ് യു പ്രവര്‍ത്തകന്‍ പേര് മാറ്റ് കൊറോണ പരിശോധന നടത്തിയത് അപകടകരമായ കാര്യമാണ്. മാനുഷിക ധര്‍മത്തിന് നിരക്കാത്തതും അംഗീകരിക്കാന്‍ കഴിയാത്തതുമാണ് ഇതെന്ന് കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു.