Follow Me TV

The Unbeatable

അര്‍ക്കന്‍സാസില്‍ നിന്നും ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തി

തെക്കുപടിഞ്ഞാരന്‍ അര്‍ക്കന്‍സാസിലെ  ഡയമണ്ട് സ്റ്റേറ്റ് പാര്‍ക്കില്‍  സന്ദര്‍ശനത്തിനെത്തിയ ബാങ്ക് മാനേജരായ കെവിന്‍ കിനാര്‍ഡാണ് ഇവിടെ നിന്നും 9.07 കാരറ്റുള്ള വജ്രം കണ്ടെത്തിയത്.ഇവിടെ നിന്നു കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ വജ്രമാണിത്. ഇതാദ്യമായാണ് 48 വര്‍ഷത്തിനിടയില്‍ പാര്‍ക്കില്‍ നിന്ന് വലിയ വജ്രം ലഭിക്കുന്നത്.ഇവിടം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് വജ്രം തിരയാനുള്ള അനുവാദമുണ്ട്.പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടുള്ള, ഡയമണ്ട് ലഭിക്കുന്ന ലോകത്തിലെ ഓരേയൊരു പാര്‍ക്കാണ് അര്‍ക്കന്‍സാസിലേത്.പാര്‍ക്കിലൂടെ നടക്കുന്നതിനിടയിലാണ് തിളങ്ങുന്ന വസ്തു കണ്ണില്‍പ്പെട്ടത്. ഉടന്‍ തന്നെ അതെടുത്ത് ബാഗിലിട്ടു. 37.5 ഏക്കറോളം വരുന്ന പാര്‍ക്കിന്റെ തെക്കുകിഴക്കു ഭാഗത്തു നിന്നാണ് കെവിന്‍ ഇത് കണ്ടെത്തിയത്.പിന്നീട് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് കിട്ടിയ തിളങ്ങുന്ന വസ്തുവുമായി പാര്‍ക്കിലെ ഡയമണ്ട് ഡിസ്‌കവറി സെന്ററിലെത്തി. അവിടുത്തെ ജീവനക്കാരാണ് പരിശോധനയ്ക്ക് ശേഷം കെവിന് ലഭിച്ചത് വജ്രമാണെന്ന്  വ്യക്തമാക്കിയത്.ഈ വര്‍ഷം ഇതുവരെ 246 വജ്രങ്ങള്‍ ഇവിടെ നിന്നു കണ്ടെത്തിയിരുന്നു. പാര്‍ക്ക് സന്ദ്രശിക്കുന്നവര്‍ ദിവസേന ഒന്നുരണ്ട് വജ്രമെങ്കിലും മേഖലയില്‍ നിന്നു കണ്ടെത്താറുണ്ട്..