Follow Me TV

The Unbeatable

ഭൂമിയെ ചുറ്റി അജ്ഞാതവസ്തു!കൗതുകത്തോടെ ശാസ്ത്രലോകം…!

ഭൂമിയുടെ ഭ്രമണ പഥത്തില്‍ ഒരു വസ്തു ചുറ്റി കറങ്ങുന്നതായി ശാസ്ത്രജ്ഞര്‍.വസ്തു എന്താണെന്ന് തിരിച്ചറിയാനായിട്ടില്ലെങ്കിലും അതിനെ നിരന്തരം വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.ഭ്രമണപഥത്തില്‍ പ്രവേശിച്ച് 27000 മൈല്‍ അകലെയായി  ചന്ദ്രനെ പോലെ ഇത് ചുറ്റി സഞ്ചരിക്കുന്നു.
ഛിന്നഗ്രഹങ്ങളേക്കാളും ഒരു പക്ഷെ നമ്മുടെ ഗ്രഹത്തിലേക്ക് തിരിച്ചു വരുന്ന ഏതെങ്കിലും ചില പഴയ ബഹിരാകാശ അവശിഷ്ടമായിരിക്കാനുള്ള സാധ്യതയും കൂടുതലാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.ആസ്റ്ററോയിഡ്് 2020 എസ്ഒ എന്ന് പേരിട്ടിരിക്കുന്ന് ഈ വസ്തു 1960 കളില്‍ നിന്നുള്ള ഒരു പഴയ ബൂസ്റ്റര്‍ റോക്കറ്റായിരിക്കാമെന്ന നിഗമനത്തിലാണ് നാസയുടെ
സെന്റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്ട് സ്റ്റഡീസിന്റെ ഡയറക്ടര്‍ ഡോ.പോള്‍ ചോഡാസിന്റെ നിഗമനം.
‘പുതുതായി കണ്ടെത്തിയ ഈ വസ്തു 2020എസ്ഒ ഒരു പഴയ ബൂസ്റ്ററാണെന്ന് ഞാന്‍ സംശയിക്കുന്നു’.ചന്ദ്ര ദൗത്യത്തില്‍ നിന്ന് വേര്‍പ്പെട്ട ഒരു റോക്കറ്റ് അതി്‌ന്റെ പ്രാഥമിക ഘട്ടത്തില്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലൂടെ കടന്നുപോവുകയും സൂര്യന്റെ ഭ്രമണപഥത്തിലേക്ക് രക്ഷപ്പെടുകയും ചെയ്താല്‍ അത് കൃത്യമായി ഇങ്ങനെ ഭൂമിയെ പിന്തുടരും.ഒരു ഛിന്നഗ്രഹം ഇതുപോലുള്ള ഒരു ഭ്രമണപഥത്തിലേക്ക് പരിണമിക്കാന്‍ സാധ്യതയില്ല.പക്ഷെ അസാധ്യമല്ല’.  

‘ഒരു മാസത്തിനുള്ളില്‍ 2020 എസ്ഒ ശരിക്കും ഒരു റോക്കറ്റ് ബോഡിയാണോ അല്ലയോ എന്നതിന്റെ ഒരു സൂചന നമുക്ക്
ലഭിക്കും, കാരണം സൂര്യപ്രകാശത്തിന്റെ മര്‍ദ്ദം ഈ വസ്തുവിന്റെ ചലനത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന്
കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിയണം: ഇത് ശരിക്കും ഒരു റോക്കറ്റാണെങ്കില്‍ ഇതിന്റെ പ്രതലത്തിന് ഒരു
ഛിന്നഗ്രഹത്തേക്കാള്‍ സാന്ദ്രത കുറവായിരിക്കും, സൂര്യപ്രകാശം മൂലമുണ്ടാകുന്ന നേരിയ
മര്‍ദ്ദം അതിന്റെ ചലനത്തിന് ആവശ്യമായ മാറ്റം വരുത്തും, അത്
ട്രാക്കിംഗ് ഡാറ്റയില്‍ നമുക്ക് കണ്ടെത്താനാകും, ”ചോഡാസ് പറഞ്ഞു..