Follow Me TV

The Unbeatable

മൂന്ന് ഘട്ടമായി വോട്ടെടുപ്പ്


ബിഹാറില്‍ മൂന്ന് ഘട്ടമായി വോട്ടെടുപ്പ്.  ആദ്യഘട്ടം ഒക്ടോബര്‍ 28ന്.  71 സീറ്റുകളിലേക്കായിരിക്കും ആദ്യഘട്ടതെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം നവംബര്‍ മൂന്നിന്.  രണ്ടാം ഘട്ടത്തില്‍ 94 സീറ്റുകളിലേക്കായിരിക്കും തെരഞ്ഞെടുപ്പ്. 78 സീറ്റുകളിലേക്കായുള്ള മൂന്നാംഘട്ടം നവംബര്‍ എഴിനും നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.  വോ്‌ട്ടെണ്ണല്‍ നവംബര്‍ പത്തിനാണ് നടക്കുക.  കുട്ടനാട്, ചവറ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം 29ന് പ്രത്യേക യോഗം ചേരുമെന്നും അതിനുശേഷം മാത്രമായിരിക്കും തീരുമാനമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.