വയലിനിസ്റ്റ് ബാലഭാസ്ക്കര്‍ മരണപ്പെട്ടിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം തികയുന്നു.2018 സെപ്റ്റംബര്‍ 25 നാണ് തൃശൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇദ്ദേഹവും ,കുടുംബവും തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച് അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ മകള്‍ തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. ഗുരുതരാവസ്ഥയില്‍ ബാലഭാസ്കറിനെയും ,ഭാര്യ ലക്ഷ്മിയേയും ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ബാലഭാസ്കര്‍ ഏഴ് ദിവസത്തിന് ശേഷം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു.മാസങ്ങള്‍ക്ക് ശേഷം ബാലഭാസ്കറിന്റെ ട്രൂപ്പംഗങ്ങള്‍ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ പ്രതികളായതോടെയാണ് മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം പരാതിപ്പെടുന്നത്. അതോടെപ്പം ബാലഭാസ്ക്കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിനെ കണ്ടുവെന്ന ആരോപണം പരിശോധിക്കണമെന്ന് അച്ഛന് കെ സി ഉണ്ണിയും രംഗത്ത് വന്നിരുന്നു. അപകടം കൊലപാതകം എന്ന് കുടുംബം ആരോപിച്ചതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.സ്വാഭാവിക അപകട മരണമെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ കുടുംബം തള്ളിയതോടെ സിബിഐ അന്വേഷണത്തിന് വഴിയൊരുങ്ങി. സിബിഐ അന്വേഷണം തുടങ്ങി രണ്ടു മാസം പിന്നിടുകയാണ്. ഇതുവരെ 12 സാക്ഷികളുടെ മൊഴിയെടുത്തു. അപകട സ്ഥലത്ത് സംശയകരമായ സാഹചര്യത്തില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികളെ കണ്ടുവെന്ന് പുതിയ മൊഴി നല്കിയ കലാഭവന്‍ സോബിയുടെയടക്കം നുണ പരിശോധന ഇന്ന് നടക്കുകയാണ്. നുണ പരിശോധന ഫലവും, ബാലഭാസ്കറിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെയും, ബാലഭാസ്കറിന്റെ ഗ്രൂപ്പിലെ മറ്റംഗങ്ങളുടെയും മൊഴികളാണ് ഇനി കേസില്‍ നിര്‍ണായകം
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്