ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരത്തിന് അര്‍ഹനായി.കഴിഞ്ഞ സീസണില്‍ ഗുര്‍പ്രീത് ഇന്ത്യയ്ക്കും ബെംഗളൂരു എഫ്.സിയ്്ക്കും വേണ്ടി നടത്തിയ പ്രകടനങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.2009 ല്‍ സുബ്രതാ പാലിന് ശേഷം ഇന്ത്യയുടെ മികച്ചതാരമാകുന്ന രണ്ടാമത്തെ ഗോള്‍കീപ്പറാണ് ഗുര്‍പ്രീത്.
ഇന്ത്യയുടെ വനിതാ ടീമിന്റെ മധ്യനിര താരവും കേരള ക്ലബ്ബ് ഗോകുലം എഫ്.സിയുടെ താരവുമായ സഞ്ജുവാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം നേടിയത്. കഴിഞ്ഞ സീസണില്‍
മികച്ച യുവതാരത്തിനുള്ള എമേര്‍ജിങ് പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ചെന്നൈയിന് എഫ്.സി താരം
അനിരുദ്ധ് താര സ്വന്തമാക്കി.ക്രിപ്സയുടെ രത്നബാല ദേവിയാണ് ഇതേ വിഭാഗത്തില്‍ മികച്ച വനിതതാരം
കഴിഞ്ഞ സീസണില്‍ ഫുട്ബോള്‍ രംഗത്ത് പുറത്തെടുത്ത മികച്ച പ്രകടങ്ങള്ക്കാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ഐ.എസ്.എല്‍ ക്ലബ്ബുകളുടേയും ഐ-ലീഗ് ക്ലബ്ബുകളുടേയും പരിശീലകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരത്തിനുള്ള താരങ്ങളെ തിരഞ്ഞെടുത്തത്.
More Stories
പരിക്കിനെ തുടര്‍ന്ന് ഡ്വെയിന്‍ ബ്രാവോയ്ക്ക് മത്സരങ്ങള്‍ നഷ്ടമായേക്കും