Follow Me TV

The Unbeatable

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌നയെയും, ശിവശങ്കറിനെയും എന്‍ ഐ എ വീണ്ടും ചോദ്യം ചെയ്യുന്നു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെയും ,സ്വപ്‌ന സുരേഷിനെയും എന്‍ ഐ എ  ചോദ്യം ചെയ്യുന്നു.അന്വേഷണസംഘത്തിനു ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും കൊച്ചിയിലെ  എന്‍ ഐ എ ഓഫീസില്‍ ചോദ്യം ചെയ്യുന്നത്.ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ട്  ഏകദേശം മൂന്ന് മണിക്കൂര്‍ പിന്നിടുന്നു.
കേസില്‍ മൂന്നാം തവണയാണ് ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസുമായി ഉണ്ടായിരുന്ന സ്വാധീനം അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ വഴിയാണെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. ഐ.ടി വകുപ്പിന് കീഴിച്ച സ്‌പേസ് പാര്‍ക്കില്‍ സ്വപ്നക്ക് ജോലി നല്‍കിയത്
ശിവശങ്കറാണ്. നിലവില്‍ നാളെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാകുന്ന സ്വപ്നയെ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്